Friday, November 30, 2012

അദ്വൈതം












ഇനിയും തുറക്കാത്തൊരീ കണ്ണിന്റെ കാഴ്ചയില്‍
ഉറങ്ങാതിരിക്കുന്ന ഉടലും ഉന്മാദവും നിലവിളിക്കുന്നു
ചിക്കിച്ചികഞ്ഞ ജീവിതവും മുള ചീന്തിയ കരളും
പകുത്തു നല്‍കി ഞാനുമൊരു അമ്മയാകും.

അന്നെനിക്ക് കണ്ണനെ ഉറക്കാന്‍ ഈ മുലകള്‍ ആവശ്യമാണ്‌
പണ്ടെന്നെ അമ്മ ഉറക്കിയത്‌ ഈ തുരുത്തിലായിരുന്നു
ലാളിച്ചും കൊഞ്ചിച്ചും സ്വപ്നക്കുരുക്കില്‍ ഞെരിഞ്ഞ്‌ ഞെരിഞ്ഞ്‌.....,
ചിതല്‍പ്പുറ്റ് പോലെ ഞാന്‍ വളര്‍ന്നത്‌ അവ കുടിച്ചാണ്.

അമ്മയാണ് സത്യം.. അമ്മയുടെ പാലാണ് സത്യം..
അമ്മയാകും പാദസരങ്ങളുടെ കിലുക്കമാണ് സത്യം
എങ്കിലും "അമ്മ" ഇപ്പോള്‍ പാതിരാവിലെ നഗരക്കാഴ്ച പോലെ
നെഞ്ച് പിളര്‍ക്കും നിലവിളിയായിരിക്കുന്നു.!

52 comments:

Sangeeth vinayakan said...

പുതിയ ആള്‍ അല്ല എന്നുറപ്പാണ്.. വരികളില്‍ അതറിയാം..

പട്ടേപ്പാടം റാംജി said...

എങ്കിലും "അമ്മ" ഇപ്പോള്‍ പാതിരാവിലെ നഗരക്കാഴ്ച പോലെ
നെഞ്ച് പിളര്‍ക്കും നിലവിളിയായിരിക്കുന്നു.!

keraladasanunni said...

നല്ല എഴുത്ത്

ajith said...

അമ്മയാണേ സത്യം...

ഫൈസല്‍ ബാബു said...

ഇത്ര ഓപ്പണ്‍ ആയ ഫോട്ടോ വേണ്ടായിരുന്നു ..മറ്റൊന്നുമല്ല ബ്ലോഗ്‌ തുറന്നപ്പോള്‍ കൂടെ മോളും കുടുംപവുമൊക്കെ യുണ്ടായിരുന്നു !!( ഇനി യാരും സദാചാര പോലീസ് എന്ന് വിളിച്ചു പിറകെ വരല്ലേ !!)

viddiman said...

കവിത പോരാ..ഇയാൾക്കു ഫോട്ടോഗ്രാഫിയിലാണു വാസന എന്നു തോന്നുന്നു..

Shaleer Ali said...

മനസ്സില്‍ പതിയുന്ന പച്ചയായ ആവിഷ്കാരം ..
നല്ല വരികള്‍....
എങ്കിലും ""പച്ചയായ"" ആ ചിത്രത്തിന്റെ ആവശ്യമില്ലായിരുന്നു
ആരും കാണാതെ ഒരു കവിത വായിക്കുക എന്നത് കഷ്ടമാണ് ...

kazhchakkaran said...

ചിലപ്പോൾ ചിത്രങ്ങൾ ഒരുപാട് സംസാരിക്കും.... നല്ല കവിത

Echmukutty said...

ഇനിയും ഭംഗിയായി എഴുതാന്‍ സീനുവിനു കഴിയും....... ആശംസകള്‍.

Rainy Dreamz ( said...

കൊള്ളാം കവിത നന്നായി

മണ്ടൂസന്‍ said...

നല്ലൊരു ചിത്രം കണ്ടപ്പോൾ കവിതയ്ക്കും ആ മികവ് പ്രതീക്ഷിച്ചു. എവിടെ ആ ചിത്രത്തിന്റെ ഏഴയലത്തെത്തില്ല കവിത.
ആശംസകൾ.

Zach Nedunkanal said...

The best astart possible- using the most attracive symbol in the whole universe.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മുലപ്പാലിന്റെ ഗുണവും മഹത്വവുമൊന്നും വരികളില്‍ രുചിച്ചില്ല.

Manoj Vellanad said...

അതെ.. രുചിച്ചില്ല...

Saheer Majdal said...

കൊള്ളാം..........

Unknown said...

"ഇത് പൊറാട്ടയാകുന്നു" എന്നെഴുതിവെക്കണോ? രുചിച്ച് നോക്കുന്നവർ പറയട്ടെ!

K@nn(())raan*خلي ولي said...

@@
2:45pm
മെയിലിനു നന്ദി.
ബൂലോകം എന്നത് "ബ്ലൂ"ലോകമെന്നു ധരിക്കരുത്.
നമ്മളേക്കാള്‍ വിവരവും പ്രായവും പക്വതയുമുള്ളവര്‍ ഓഫീസിലിരുന്നും കുടുംബത്തിനൊപ്പമിരുന്നും ബ്ലോഗ്‌ നോക്കുന്നവരാണ് എന്ന ഓര്‍മ്മ വേണം.
ഇത്തരം പോസ്റ്റില്‍ കമന്റിടാന്‍ മനസില്ല.
അടിപിടി ആണേല്‍ ഒരു കൈ നോക്കാമായിരുന്നു.

കണ്ണൂരാന്‍


മറുപടി:
7:20pm
കണ്ണൂരാന്‍മാഷേ, എന്റെ ബ്ലോഗില്‍ എനിക്ക് താല്പര്യമുള്ള ഒരു വിഷയം ഞാനിട്ടു. കമന്റിടുക ഇയാളുടെ ഇഷ്ടം. ഇങ്ങനെ പോസ്റ്റ്‌ ചെയ്യരുതെന്ന് പറയാന്‍ ഇയാളാരാനാവോ?


(കമന്റിടുന്നു)11: 40 uae time.

മാതൃത്വം അമ്മിഞ്ഞപ്പാല്‍ സമകാലികം ഒക്കെ അവിടെയിരിക്കട്ടെ.
ചിത്രത്തെക്കുറിച്ച് മാത്രം പറയാം.

ചേച്ചീടെ മുല, ചേച്ചീടെ ക്യാമറ, ചേച്ചീടെ ബ്ലോഗ്‌, ചേച്ചീടെ കവിത, ചേച്ചീടെ പോസ്റ്റ്‌,ഒലക്കേടെ മൂട്!
നന്നായിട്ടുണ്ട് കേട്ടോ. കവിതയല്ല. ചേച്ചീടെ ഒറ്റമുല!

**

Pheonix said...

@@@ KANNOORAAN...ITHAANU COMMENT...ITHRAYUM OPEN AAYI COMMENT PARANJATHINU..CHECHEEDE POTENTIAL IS GREAT! HALLA PINNE!

Mohamedkutty മുഹമ്മദുകുട്ടി said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

ഉരുളക്കിഴങ്ങാണെന്നാ വിജാരിച്ചത്. വല്ല പാചക വിധിയാവുമെന്നു കരുതി?. സാരമില്ല. കവിത നമുക്കു ദഹിക്കില്ല.വന്നു ,പെട്ടു.അത്ര തന്നെ...

ശ്രീക്കുട്ടന്‍ said...

ഇവിടെ ഇന്നലെയൊരു കമന്റ് ഇട്ടായിരുന്നു. എങ്ങട്ട് പോയോ ആവോ...

പോരാ...കൂറ പടമായിപ്പോയി....അടുത്തതവണ ശ്രദ്ധിക്കുമെന്ന്‍ കരുതുന്നു...

Sathi said...

good , why can't you join www.swapnakoodu.net and there also you can post ur blogs, so that it will reach more person.

Areekkodan | അരീക്കോടന്‍ said...

ആ ഫോട്ടോ വേണ്ടായിരുന്നു .

dsad said...

>>>എന്തോ വലിയ സംഭവമാണെന്ന് സ്വയം വിശ്വസിച്ച് സന്തോഷിക്കുന്നു. ബാക്കി നിങ്ങള്‍ പറഞ്ഞാല്‍ മതി.<<<<
എന്നാണ് ചേച്ചി സ്വയം പരിചയപ്പെടുത്തുന്നത്.
ഈ വിശ്വാസം എനിക്കും പലര്ക്കും ഉണ്ട്. അത് അന്ധമായ ഒരു ലെവലില്‍ എത്തിയാല്‍ എന്തുണ്ടാവുമെന്നു ഇപ്പൊ കണ്ടു.
സദാചാര പോലീസ് എന്ന് വിളിക്കുമോന്നു പേടിച്ചാണ് അവിടെയുള്ള കമെന്റുകള്‍ . എന്ത് തോന്ന്യാസവും കാനികാനുള്ള "ന്യൂ ജെനെരേശന്‍""," തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നു.
സദാചാര പോലീസെന്നു വിളിച്ചാല്‍ എനിക്ക് പുല്ലാനെടോ കോപ്പന്മാരെ .
കവിതയില്‍ വല്യ ടേസ്റ്റ് ഇല്ലാത്ത എനിക്ക് ഈ കവിത സത്യത്തില്‍ ഇഷ്ടായി . പക്ഷെ അഭിനന്ധിക്കുന്നില്ല . ആ ചിത്രത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.

Unknown said...

അമ്മയാണ് സത്യം, അത് മാത്രം സത്യം.

ആശംസകള്‍

Philip Verghese 'Ariel' said...
This comment has been removed by the author.
ഷാജു അത്താണിക്കല്‍ said...

അമ്മെയന്നതിലപ്പുറം മറ്റിരു സത്യമില്ല,
അതറിയാത്തവർ ഇവിടെ ആരുമില്ല, അറിയില്ലെന്ന് നടിക്കുവരായിരിക്കും, അവർക്ക് ഈ മുല കാണിച്ച് കാര്യം ഇല്ല!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹാ.. പുഷ്പമേ..........
അധിക തുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു
രാജ്ഞി കണക്കയേ നീ..
ശ്രീ ഭൂവിലസ്ഥിര
അസംശയമിന്നു നിന്റെ യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍...

Aneesh chandran said...

അമ്മ.

Vinodkumar Thallasseri said...

എങ്കിലും "അമ്മ" ഇപ്പോള്‍ പാതിരാവിലെ നഗരക്കാഴ്ച പോലെ
നെഞ്ച് പിളര്‍ക്കും നിലവിളിയായിരിക്കുന്നു.!

ഈ വരികള്‍ നന്ന്‌. പക്ഷെ മൊത്തം ഒരു അസ്കിത.

Mizhiyoram said...

ഇത്രപേര്‍ ഒരുമിച്ചു പറഞ്ഞിട്ടും ആ ചിത്രം ഒഴിവാക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

ശരത്കാല മഴ said...

കവിത മോശം എന്ന് അഭിപ്രായം ഇല്ല എങ്കില്‍,മികച്ചത് എന്ന് പറയാനും ആവില്ല ,കൂടുതല്‍ ശ്രദ്ധിച്ചാല്‍ കുറച്ചു കൂടി നന്നായി എഴുതാന്‍ ആവും!അക്ഷരങ്ങളില്‍ കാണിക്കാന്‍ ശ്രമിച്ച അച്ചടക്കം ചിത്രത്തിലും കാണിച്ചാല്‍ താങ്കള്‍ക്ക് കൊള്ളാം.ഇതിനു മുന്പും ഒരുപാടു പേര്‍ പല വിഷയങ്ങളും തുറന്നു എഴുതിയിട്ടുണ്ട്,അപ്പോള്‍ ചിത്രങ്ങള്‍ സഭ്യത വിട്ടു പോവാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടും ഉണ്ട് .ഒരു നല്ല കവി /കവയത്രിക്ക് ചിത്രങ്ങള്‍ ഇല്ലാതെ തന്നെ വായനക്കാര്‍ക്ക്‌ തന്‍ ഉദേശിച്ച പ്രേമേയം വരികളിലുടെ പകര്‍ത്താന്‍ ആവും ,ആശംസകള്‍ !ആശംസക

Mohiyudheen MP said...

കവിത വായിച്ചു... അനുയോജ്യമല്ലാത്ത ചിത്രം..

Manef said...

ഹോ ഇതേതായാലും കുറച്ച് കടന്ന കൈ ആയിപ്പോയി...

Manef said...

ഒരേ സമയം കയ്യടിയും തെറിവിളിയും ക്ഷണിച്ചുവരുത്താന്‍ ഇത് ഉപകരിക്കും!

സുസ്മേഷ് ചന്ത്രോത്ത് said...

ലിങ്ക് അയച്ചുതന്നതിന് നന്ദി.ആശംസകള്‍ .

Sureshkumar Punjhayil said...

From the heart..!

Good one, Best wishes...!!!

Syam Mohan said...

ഇതൊക്കെ എന്തിനാ മെയിൽ അയ്യക്കുന്നത്? അതും ടു അഡ്രസ്സിൽ എല്ലാ ഐഡിയും വെച്ച്? അഗ്രിഗേറ്ററിൽ ഇട്ടാൽ ആവിശ്യമുണ്ടെങ്കിൽ വന്ന് വായിച്ചോളും.

Jefu Jailaf said...

വരികള്‍ നന്നായി. എങ്കിലും മുല വെച്ചു മാര്‍കെറ്റ് ചെയ്യേണ്ടി വന്നു അല്ലെ അമ്മയെ പറ്റി പറയാന്‍.

സാബിബാവ said...

ബ്ലോഗ്‌ വായന ഉണ്ടേലും കമെന്റ് ഇടാന്‍ സമയം കിട്ടാറില്ല ഇത് കണ്ടപ്പോള്‍ ഇടാതെ പോകാനും കഴിഞ്ഞില്ല
സ്വന്തമായി കവിത എഴുതി സ്വന്തമായി ഉള്ള ഫോടോയാകും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
തലയില്‍ അല്പമെങ്കിലും ആള്‍ താമസം വേണം എന്തിനാണ് പെണ്ണായി ജനിച്ചു.
ഇതിങ്ങനെ പുറത്തു കാണിക്കുമ്പോള്‍ അമ്മിഞ്ഞക്കും അമ്മയ്ക്കും സ്ത്രീക്കും ബഹുമാനവും വിലയും ഇല്ലാതാകുമെന്ന് അമ്മ പഠിപ്പിച്ചില്ലേ മോളെ... നെറികേടിന്റെ നുരുമേനിയുള്ള മനസ്സില്‍ ഇങ്ങനെയൊരു കവിതയോ ഹേ അവിശ്വസനീയം........

സീനു - C nu said...

hello friends(those who said hardly)
I've definitely picked up something new from right here.
am removing the picture which hurt u a lot.
sorry for my mistake

hello friends(those who said about my lines)
thank you for your encouragement

സീനു - C nu said...

Mr. Kannurn,
I actually like what you have 'acquired' here, really like what you are saying and the way in which you say it. You make it enjoyable and you still take care of to keep it 'smart'.
am unable to read more from you. thanking u

Unknown said...

രാജീവന്റെ എന്റെ മുലകള്‍ എവിടെ എന്നെ കവിതയെ ഓര്‍മ്മിപ്പിച്ചു

Villagemaan/വില്ലേജ്മാന്‍ said...

അമ്മയാണ് സത്യം..പൂര്‍ണ്ണമായും യോജിക്കുന്നു

അന്യ said...

എന്താ ന്‍റെ സീനു പറയ!
വരികള്‍ നന്നായിട്ടുണ്ട്..
പടം ഞാന്‍ കണ്ടിരുന്നു..
ഈ പറയുന്ന അവരില്‍ ഒരു നല്ല വിഭാഗം ആളുകള്‍ എങ്കിലും ആ പടം ഒന്ന് കൂടി ആസ്വദിച്ചു കാണും..
ഉറപ്പ്
കപട സദാചാര വാദികള്‍..!

@കണ്ണൂരാനെ..
വേണ്ടായിരുന്നു ട്ടോ..

ഒരു കുഞ്ഞുമയിൽപീലി said...

അമ്മയെന്ന പുണ്യത്തെ കരിക്കട്ട കൊണ്ട് മായ്ച്ചു കളയല്ലേ :(

the man to walk with said...

All the best

പടന്നക്കാരൻ said...

ഉവ്വ!! ഇതാണല്ലെ ആ മുല തന്ത്രം!! വേറെ പണിയില്ലേ!! റബ്ബേ നീ കാക്കണേ..... എല്ലാ ശര്റിൽ നിന്നും മുസീബത്തിൽ നിന്നും!! 

ente lokam said...

Best wishes.....

(saBEen* കാവതിയോടന്‍) said...

ഈ ചിത്രത്തില്‍ എന്താ ഉള്ളത് ഇത്രത്തോളം പ്രതികരിക്കാന്‍ ?കുഞ്ഞിനെ മുലയൂടുന്ന ഒരു അമ്മയുടെ ചിത്രം .അതും വരകള്‍ കൊണ്ട് മാത്രം കോറിയിട പെട്ടത് .കാനായി കുഞ്ഞി രാമന്റെ എത്രയോ സൃഷ്ടികള്‍ കേരളത്തില്‍ ആകാശം നോക്കി കിടക്കുന്നു അതിലെത്ര ഭേതം ഇത് .

SHANAVAS said...

Best wishes. your lines are good..

അന്നൂസ് said...

വരികള്‍ ഇഷ്ട്ടായി........കമന്റുകള്‍ വായിച്ചപ്പോള്‍ നേരത്തെ വരാതിരുന്നത് നഷ്ട്ടമായി എന്ന് തോന്നി...ഹഹഹഹ്....എന്തായാലും ആശംസകള്‍

Post a Comment